Lailaa O Lailaa Official Trailer
കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ജോഷി ചിത്രമായ ലൈല ഓ ലൈലയുടെ ആദ്യ ടീസര്‍ എത്തി. ഒരു മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലയുടെ ആദ്യ ടീസര്‍ . ചടുലമായ ആക്ഷന്‍ രംഗങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും അത്യന്തം വൈകാരികമായ രംഗങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന ആദ്യ ടീസര്‍ അസാധാരണമായ വൈഭാവത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തീ പാറുന്ന സ്റ്റണ്ടുകളും കാര്‍ ചേസിംഗ് രംഗങ്ങളും ലൈല ഓ ലൈലയെ പ്രതീക്ഷികള്‍ക്ക് അപ്പുറത്തേക്ക് എത്തിക്കുന്നു എന്ന് പറയാം.കണ്ണ് ചിമ്മാതെ, ശ്വാസം അടക്കി പിടിച്ച് മാത്രം കാണാവുന്ന, ബോളിവുഡ്, ഹോളിവുഡ് സംഘട്ടന രംഗങ്ങളെ വെല്ലുന്ന ആക്ഷന്‍ സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.