ആമയും മുയലും കഥ
   പണ്ട്... ഒരു ആമയും മുയലും ഒരു തര്‍ക്കത്തിലായി....  ആരാണ് വേഗക്കാരന്‍.....  മുയല്‍ പറഞ്ഞു.... "ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്....." പക്ഷെ ആമയും വിട്ടുകൊടുത്തില്ല.... "അല്ലാ ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്"   അങ്ങനെ അവര്‍ ഒരു ഓട്ട പന്തയം വെക്കാന്‍ തീരുമാനിച്ചു.....  അങ്ങനെ അവര്‍ ഓടുന്നതിനുള്ള വഴി തെരഞ്ഞെടുത്തു..... അവര്‍ ഓട്ടം തുടങ്ങി....  മുയല്‍ ഓടി ഒരുപാട് ദൂരത്തില്‍ എത്തി.... തിരിഞ്ഞു നോക്കിയപ്പോള്‍ ആമ വളരെ പിന്നിലാണ്.....  മുയല്‍ വിചാരിച്ചു.... ഹ്മ്മം... ഞാന്‍ ചെറുതായി ഒന്ന് റസ്റ്റ് എടുത്താലും ആമ എന്റെ അടുത്ത് എത്താന്‍ പോകുന്നില്ല.....  അങ്ങനെ അടുത്ത് കണ്ട തണലില്‍ മുയല്‍ കുറച്ചു നേരം വിശ്രമിക്കാന്‍ ഇരുന്നു..... പക്ഷെ ക്ഷീണത്താല്‍ മുയല്‍ ഉറങ്ങിപ്പോയീ.....   ഈ തക്കത്തില്‍ വളരെ പതുക്കെയാണെങ്കിലും ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു  വന്ന ആമ മുന്നില്‍ എത്തുകയും പന്തയത്തില്‍ വിജയിക്കുകയും ചെയ്തു......   ഗുണപാഠം I : പതുക്കെയാണെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ലക്ഷ്യം വിജയത്തിലേക്ക്.   ഇത് നമ്മള്‍ ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന കഥ..... പക്ഷെ ഇവിടെ കഥ തുടങ്ങുന്നേ ഉള്ളു....  പ...