തിരഞ്ഞെടുത്ത ജീവശാസ്ത്രം വാർത്തകൾ പുതിയ കണ്ടെത്തലുകൾ - 2015
ഡിസംബർ
02 ഡിസംബർ 2015-ആമസോണിൽ നിന്നും Euptychia ജെനുസിൽ പെട്ട രണ്ടു പുതിയ ഉപവിഭാഗം ചിത്ര ശലഭങ്ങളെ കണ്ടെത്തി Euptychia sophiae , Euptychia attenboroughi [4]
Image credit: Andrew Neild / Trustees of the Natural History Museum, London.
നവംബർ
Image credit: Natural History Museum, London
03 നവംബർ 2015-മലേഷ്യയിൽ നിന്നും ഏറ്റവും ചെറിയ ഒച്ചിനെ കണ്ടെത്തി. (Acmella nana). [5]
02 നവംബർ 2015-ഈസ്റ്റ് മലേഷ്യയിൽ നിന്നും വൂല്ലി ഹോർസ്ഷൂ വാവലിന്റെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി . (Rhinolophus francisi). [6]
ഒക്ടോബർ
18 ഒക്ടോബർ 2015-തായ്‌ലാന്റിൽ നിന്നും സസ്യ ശാസ്ത്രജ്ഞമാർ വാഴയുടെ പുതിയ ഉപവർഗത്തെ കണ്ടെത്തി.. (Musa nanensis).
09 ഒക്ടോബർ 2015-ഏറ്റവും ചെറിയ വണ്ടിനെ കണ്ടെത്തി ., നീളം 0.325 മില്ലി മീറ്റർ മാത്രം. (Scydosella musawasensis).
06 ഒക്ടോബർ 2015-ലോകത്തിലെ മൂന്നിൽ ഒന്ന് കള്ളിമുൾച്ചെടിക്കളും വംശനാശത്തിന്റെ വക്കിൽ ആണെന്ന് പഠന ഫലങ്ങൾ വന്നു. [7].
Image credit: Lubbert Westra / Sulistyo B et al.
02 ഒക്ടോബർ 2015-ബിഗ് പിങ്ക് എന്ന നാമത്തിൽ വിപണിയിൽ ഉള്ള ഓർക്കിഡ്. പുതിയ ഒരു സ്പീഷീസ് ആണെന്ന് കണ്ടെത്തി (Dendrochilum hampelii).
ഓഗസ്റ്റ്
10 ഓഗസ്റ്റ് 2015-പെറുവിൽ നിന്ന് പുതിയ ഇനം തവളയെ കണ്ടെത്തി . (Noblella madreselva).
06 ഓഗസ്റ്റ് 2015-ആംഗ്ലർ മത്സ്യത്തിന്റെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി . (Lasiognathus dinema).
Image credit: Jskhuraijam
01 ഓഗസ്റ്റ് 2015-ജുറാസിക് കാലഘട്ടത്തിലെ ഈന്ത് ചെടിയുടെ രണ്ട് ഉപ വർഗ്ഗത്തെ ഇന്ത്യയിൽ കണ്ടെത്തി. (Cycas nayagarhensis , Cycas orixensis).
ജൂലൈ
Image credit: James Brown / UOP
24 ജൂലൈ 2015-നാലു കാലും ഉള്ള പാമ്പിന്റെ ഫോസ്സിൽ കണ്ടെത്തി ബ്രസീലിൽ നിന്നും . (Tetrapodophis amplectus).
23 ജൂലൈ 2015-കിവിയുടെ കരട് ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു . (Apteryx mantelli).
01 ജൂലൈ 2015-ക്രൊയേഷ്യയിലെ ഗുഹകളിൽ നിന്നും ഗുഹാവാസിയായ പഴുതാരയുടെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി (Geophilus hadesi).
ജൂൺ
13 ജൂൺ 2015-ആദ്യമായി ധ്രുവക്കരടിക്കൾ
ഡോൾഫിനെ ഇരയാക്കാൻ തുടങ്ങി എന്ന് നോർവീജിയൻ പോളാർ ഇൻസ്റ്റിട്ട്യൂട്ടിലെ
ഗവേഷകർ കണ്ടെത്തി .,ആഗോളതാപനത്തിന്റെ ഭാഗമായി ആക്കാം ഈ മാറ്റം എന്ന്
കരുതുന്നു.
03 ജൂൺ 2015-en:Brown Thornbill എന്ന ഇനം പക്ഷി ശത്രുക്കളെ പേടിപ്പിക്കാൻ പരുന്തുകളുടെ ശബ്ദം അനുകരികുന്നതായി കണ്ടെത്തി.
Image credit DAVID ILIFF
01 ജൂൺ 2015-en:Smalltooth Sawfish എന്ന ഇനം മത്സ്യം ഇണ ചേരാതെ പ്രസവിക്കുന്നതായി കണ്ടെത്തി . (Pristis pectinata)
മേയ്
15 മേയ് 2015-ഓപ്പ എന്ന മത്സ്യത്തിന് ശരീരത്തിലാകമാനം ഉഷ്ണരക്തം ചംക്രമണം ചെയ്യാൻ കഴിയും എന്ന് പഠനങ്ങൾ തെളിയിച്ചു. Lampris guttatus
12 മേയ് 2015-സീബ്ര മത്സ്യം അൾട്രാവയലറ്റ് രശ്മികൾ പ്രതിരോധിക്കാൻ ചർമത്തിൽ ഗാടുസോൾ എന്ന രാസവസ്തു നിർമിക്കുന്നതായി കണ്ടെത്തി .
05 മേയ് 2015-തിമിംഗല കുടുംബമായ റോർഖ്വൽ തിമിംഗലങ്ങളുടെ വായിലെ നാഡി വളരെഏറെ ഇലാസ്റ്റികത ഉള്ളവ ആണെന്ന് കണ്ടെത്തി .
ഏപ്രിൽ
20 ഏപ്രിൽ 2015-വെളിച്ചത്തിൽ ഉള്ള നിറങ്ങൾ സസ്തനികളിലെ ക്രികാടിയൻ ഘടികാരത്തെ സ്വധീനിക്കുന്നതായി പഠനങ്ങൾ പുറത്തുവന്നു.
01 ഏപ്രിൽ 2015-ആൺ ചുണ്ടെലിക്കൾ ഇണയെ ആകർഷിക്കാൻ പാടുന്നതായി കണ്ടെത്തി.
മാർച്ച്
14 മാർച്ച് 2015-മനുഷ്യന്റെ ആയുർ ദെർഘ്യവും സൗരചക്രവും തമ്മിൽ ബന്ധമുണ്ടെന്നു പഠനങ്ങൾ പുറത്തുവന്നു
11 മാർച്ച് 2015-നിറം മാറാൻ ഓന്ത് തൊലിയുടെ അടിയിൽ (iridophores) ഉള്ള നാനോ ക്രിസ്റൽ ഉപയോഗിക്കുന്നതായി കണ്ടെത്തി
ഫെബ്രുവരി
20 ഫെബ്രുവരി 2015-കടൽ ജീവിക്കൾക്ക് കാലം കഴിയും തോറും വലിപ്പം കൂടി
വരുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നു, ഇത് "കൊപ് റൂൾ " ശരിയാണെന്ന്
തെളിയിക്കുന്നു.
16 ഫെബ്രുവരി 2015-പെൻഗ്വിനുക്കൾക്ക് മധുരവും, കയ്പ്പും, ഇറച്ചിയുടെ രുചിയും അറിയാൻ കഴിയില്ലാ എന്ന് ജനിതക പഠനങ്ങൾ വെളിപെടുത്തി.
ജനുവരി
Image credit: Lida Xing
29 ജനുവരി 2015-നീളമേറിയ കഴുത്തുള്ള സോറാപോഡ് വിഭാഗത്തിൽ പെടുന്ന പുതിയ ദിനോസറിന്റ ഫോസ്സിൽ കണ്ടെത്തി ചൈനയിൽ. Qijianglong guokr
16 ജനുവരി 2015-കുറിത്തലയൻ വാത്ത പ്രജനനകാലത്ത് ഹിമാലയത്തിനു മുക്കളിൽ പറക്കുന്നതിന്റെ ശാസ്ത്രിയ വശം പഠനങ്ങളിൽ തെളിഞ്ഞു .
15 ജനുവരി 2015-അടുത്ത നൂറു വർഷത്തിനുള്ളിൽ കടലിലെ ജൈവ വൈവിധ്യത്തിൽ കരയിലെത്തിന് സമാനമായ വംശനാശ ഭീഷണി എന്ന് പഠന റിപ്പോർട്ട് വന്നു.
03 ജനുവരി 2015-ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയിൽ നിന്നും വാൽമാക്രിയെ പ്രസവിക്കുന്ന പുതിയ സ്പീഷീസ് തവളയെ കണ്ടെത്തി . (Limnonectes larvaepartus)