ആമയും മുയലും കഥ
- Get link
- X
- Other Apps
പണ്ട്... ഒരു ആമയും മുയലും ഒരു തര്‍ക്കത്തിലായി....
ആരാണ് വേഗക്കാരന്‍.....
മുയല്‍ പറഞ്ഞു.... "ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്....." പക്ഷെ ആമയും വിട്ടുകൊടുത്തില്ല.... "അല്ലാ ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്"
അങ്ങനെ അവര്‍ ഒരു ഓട്ട പന്തയം വെക്കാന്‍ തീരുമാനിച്ചു.....
അങ്ങനെ അവര്‍ ഓടുന്നതിനുള്ള വഴി തെരഞ്ഞെടുത്തു..... അവര്‍ ഓട്ടം തുടങ്ങി....
മുയല്‍ ഓടി ഒരുപാട് ദൂരത്തില്‍ എത്തി.... തിരിഞ്ഞു നോക്കിയപ്പോള്‍ ആമ വളരെ പിന്നിലാണ്.....
മുയല്‍ വിചാരിച്ചു.... ഹ്മ്മം... ഞാന്‍ ചെറുതായി ഒന്ന് റസ്റ്റ് എടുത്താലും ആമ എന്റെ അടുത്ത് എത്താന്‍ പോകുന്നില്ല.....
അങ്ങനെ അടുത്ത് കണ്ട തണലില്‍ മുയല്‍ കുറച്ചു നേരം വിശ്രമിക്കാന്‍ ഇരുന്നു..... പക്ഷെ ക്ഷീണത്താല്‍ മുയല്‍ ഉറങ്ങിപ്പോയീ.....
ഈ തക്കത്തില്‍ വളരെ പതുക്കെയാണെങ്കിലും ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു
വന്ന ആമ മുന്നില്‍ എത്തുകയും പന്തയത്തില്‍ വിജയിക്കുകയും ചെയ്തു......
ഗുണപാഠം I : പതുക്കെയാണെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ലക്ഷ്യം വിജയത്തിലേക്ക്.
ഇത് നമ്മള്‍ ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന കഥ..... പക്ഷെ ഇവിടെ കഥ തുടങ്ങുന്നേ ഉള്ളു....
പന്തയത്തില്‍ തോറ്റ മുയല്‍ നിരാശനായി ഇരിക്കുമ്പോള്‍ ഒരു ആത്മ വിശകലനം നടത്തി....
താന്‍ എങ്ങനെ തോറ്റു.....!!!
തനിക്കുണ്ടായിരുന്ന അമിതമായ ആത്മവിശ്വാസവും അശ്രദ്ധയും ആണ് തോല്‍വിക്ക് കാരണം എന്ന് മനസ്സിലായി....
ഇതെല്ലാം വെടിഞ്ഞു ഓടുകയാണെങ്കില്‍ തനിക്കു വിജയിക്കാന്‍ കഴിയുമെന്നും മുയലിനു മനസ്സിലായി....
അങ്ങനെ മുയല്‍ ആമയുടെ അടുത്തെത്തി വീണ്ടുമൊരു പന്തയത്തിന് വിളിച്ചു.....
ആമ സമ്മതിച്ചു....
അങ്ങനെ അവര്‍ ഓടി തുടങ്ങി.... പക്ഷെ ഇപ്പ്രാവശ്യം മുയല്‍ എവിടെയും
നില്‍ക്കാതെ വളരെ വേഗത്തില്‍ തന്നെ ഓടുകയും തന്‍റെ ലക്ഷ്യത്തില്‍ എത്തി
പന്തയം വിജയിക്കുകയും ചെയ്തു....
ഗുണപാഠം II : വേഗതയും സ്ഥിരതയും ഉള്ളവര്‍ എപ്പോഴും പതുക്കെയുള്ളവരെക്കാള്‍ മുന്‍പന്തിയില്‍ !
പക്ഷെ കഥ ഇവിടെയും തീരുന്നില്ല....!!!
ആമ ചിന്തിച്ചു..... ഈ ഒരു വഴിയിലൂടെ ഓടിയാല്‍ ഒരിക്കലും തനിക്കു മുയലിനെ
തോല്‍പ്പിക്കാന്‍ കഴിയില്ല.... അപ്പോള്‍ എങ്ങനെ മുയലിനെ
തോല്‍പ്പിക്കാമെന്നു കുറച്ചു നേരം ചിന്തിച്ചതിനു ശേഷം ആമ മുയലിനെ സമീപിച്ചു
വീണ്ടും ഒരു പന്തയത്തിന് വിളിച്ചു.....
എന്നിട്ട് പറഞ്ഞു..... നമുക്ക്
ഒരു പ്രാവശ്യം കൂടി പന്തയം വെക്കാം.... പക്ഷെ ഇപ്പ്രാവശ്യം വേറെ
വഴിയിലൂടെയായിരിക്കും നമ്മള്‍ ഓടുക....
മുയല്‍ സമ്മതിച്ചു....
അങ്ങനെ അവര്‍ ഓട്ടം തുടങ്ങി....... മുയല്‍ തന്‍റെ സര്‍വ്വ ശക്തിയും എടുത്ത്
മുന്നില്‍ ഓടി.... പക്ഷെ കുറച്ചു ദൂരം ചെന്നപ്പോള്‍ കണ്ട ഒരു തടാക
തീരത്ത് മുയലിനു നില്‍ക്കേണ്ടി വന്നു.....
ഈ സമയത്ത് ഓടിവന്ന ആമ വേഗം തടാകത്തില്‍ ഇറങ്ങി നീന്തി മറുകരയില്‍ ഉള്ള ലക്ഷ്യത്തില്‍ എത്തുകയും പന്തയത്തില്‍ വിജയിക്കുകയും ചെയ്തു.
ഗുണപാഠം III: ആദ്യം തനിക്കുള്ള കഴിവിനെ തിരിച്ചറിയുക.... അതിനനുസരിച്ച് തന്‍റെ വഴി തിരഞ്ഞെടുക്കുകയാണെങ്കില്‍ വിജയം വരിക്കാം.
പക്ഷെ നമ്മുടെ കഥ ഇവിടെയും അവസാനിക്കുന്നില്ല.....
ഈ സമയം കൊണ്ട് തന്നെ ആമയും മുയലും നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു....
അവര്‍ ചിന്തിച്ചു..... അവസാന പന്തയം വളരെ ശ്രദ്ധയോടുകൂടി തന്നെ വേണമെന്ന്.....
അങ്ങനെ അവര്‍ അവസാന പന്തയത്തിന് തയ്യാറെടുത്തു.....
പക്ഷെ ഇപ്പ്രാവശ്യം അവര്‍ ഒന്നിച്ചു ഒരു ടീമായി ഓടാന്‍ തീരുമാനിച്ചു....
അങ്ങനെ അവര്‍ പന്തയം തുടങ്ങി.....
ആദ്യം മുയല്‍ ആമയെ തെന്റെ പുറത്തു കയറ്റി പുഴയുടെ അരികു വരെ ഒന്നിച്ചോടി.....
പിന്നീടു ആമയുടെ പുറത്തുകയറി മുയല്‍ പുഴ കടക്കുകയും പുഴ കടന്ന ശേഷം
വീണ്ടും ആമ മുയലിന്‍റെ പുറത്തു കയറി ഒന്നിച്ചു വളരെ സന്തോഷത്തോടു കൂടി
ലക്ഷ്യ സ്ഥാനത്തെത്തുകയും ചെയ്തു.....!!!
ഗുണപാഠം IV : ഒരാള്‍ക്ക്
തന്‍റേതായ കഴിവുകള്‍ ഉണ്ടാകാം..... പലര്‍ക്കും പല വിധത്തിലുള്ള
കഴിവുകളും.... പക്ഷെ എല്ലാവരും കൈ കോര്‍ത്തുപിടിച്ചു ഒരു കൂട്ടമായി ഒരു
ജോലി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നമുക്ക് പലതും നേടാന്‍ കഴിയും.....
കൂടെയുള്ളവരുടെ കുറവ് നമ്മുടെ കഴിവുകള്‍ കൊണ്ട് നികത്തുകയാനെങ്കില്‍
തീര്‍ച്ചയായും നമ്മുടെ കുറവ് നികത്താന്‍ നമ്മുടെ കൂട്ടുകാര്‍
ഒപ്പമുണ്ടാകും.....
നല്ലൊരു ജീവിതം എല്ലാവര്ക്കും ആശംസിക്കുന്നു.......
- Get link
- X
- Other Apps